അര്‍ജന്റീന ഫുട്ബോള്‍ താരം ലയണല്‍ മെസ്സിക്ക് ട്രിബ്യുട്ട് വീഡിയോയുമായി ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിലെ അണിയറപ്രവര്‍ത്തകരാണ് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് ട്രിബ്യുട്ടായി വീഡിയോ പുറത്തിറക്കിയത്.
വെള്ളിയാഴ്ച തീയ്യേറ്ററുകളില്‍ റിലീസിനെത്തുന്ന ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഇരട്ടി ആവേശം തരുന്നതാണ് വീഡിയോ. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ, സിനിമയുടെ ചില ഭാഗങ്ങളും ലയണല്‍ മെസ്സിയുടെ ഫുട്ബോള്‍ പ്രകടനങ്ങളും കോര്‍ത്തിണക്കിയതാണ്.
‘അന്നേയ്ക്കും ഇന്നേയ്ക്കും അവസാന ശ്വാസം വരേയും.. വാമോസ് അര്‍ജന്റീന!’ എന്ന കാളിദാസ് ജയറാമിന്റെ വോയിസ് ഓവര്‍ ഗംഭീരമാണ്. വീഡിയോ ഇപ്പോള്‍ യൂട്യൂബിന്റെ ട്രെന്‍ഡിങ് ലിസ്റ്റില്‍ അഞ്ചാമതായി തരംഗമായിരിക്കുകയാണ്. കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍.