ഒരു മധുര പ്രതികാരത്തിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ വിഡ്ഢിയെന്നും, കോമാളിയെന്നും വിളിച്ചവരെ എട്ട് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം സ്നേഹത്തോടെ, ആരാധനയോടെ നടന് എന്ന് വിളിപ്പിച്ച ഒരാളുടെ മധുര പ്രതികാരത്തിന്റെ കഥ, പണ്ട് തന്നെ വിമര്‍ശിച്ചവരെ കളിയാക്കിയവരെ തന്റെ കഠിനാധ്വാനം കൊണ്ട് തിരിത്തിച്ചവന്റെ കഥ. അത് മറ്റാരുടെയുമല്ല മലയാളത്തിന്റെ സ്വന്തം നടന് ടോവിനോ തോമസിന്റെത്.
എട്ട് വര്‍ഷം മുന്‍പ് ടോവിനോ തന്റെ ഫേയ്സ് ബുക്കില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ന് എന്നെ വിഢ്ഡിയെന്ന് പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന് എന്ന് മുദ്രകുത്തുമായിരിക്കും എന്നാല്‍ ഞാന്‍ ഒരിക്കല്‍ ഉയരങ്ങളില്‍ എത്തുമെന്നായിരുന്നു 2011 ടോവിനോ ഫേയ്സ് ബുക്കില്‍ കുറിച്ചത്.
‘ഇന്ന് നിങ്ങള്‍ എന്നെ വിഡ്ഡിയെന്ന് പരിസഹിക്കുമായിരിക്കും. കഴിവുകെട്ടവന്‍ എന്ന് മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്ന് നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ദാര്‍ഷ്ട്യമല്ല. വിഡ്ഡിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ്”- എന്നായിരുന്നു ടോവിനോ കുറിച്ചത്.
അവഗണയുടെ, പരിഹാസത്തിന്റെ അവസാന ഘട്ടത്തില്‍ കുറിച്ച ആ വരികളെയും അന്ന് വിമര്‍ശകര്‍ വെറുതെ വിട്ടില്ല. നിനക്ക് വട്ടാണ്, അഹങ്കാരിയാണ് തുടങ്ങിയ കമ്മറ്റുകളായിരുന്നു അന്ന് അതിന് ലഭിച്ചത്.
എന്നാല്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ടോവിനോ ഒരു തികഞ്ഞ നടനാണ് കഠിനാധ്വാനം കൊണ്ട് സിനിമയില്‍ സ്വന്തമായി സ്ഥാനം ഉണ്ടാക്കിയ ഒരു നടന്. ഫിലിം ഫേയര്‍ അവാര്‍ഡും ഏഷ്യാനെറ്റ് അവാര്‍ഡും അടക്കം 19 അവാര്‍ഡുകള്‍ സ്വന്തം പേരിലാക്കിയ നടന്.
2011 ല്‍ ഇട്ട സ്റ്റാറ്റസ് വൈറലായതിന് പിന്നാലെ നിങ്ങള്‍ മരണമാസാണെന്നും കാണിപ്പയ്യൂരാണെന്നും പറഞ്ഞുകൊണ്ടുള്ള കമ്മന്റുകളും വരുന്നുണ്ട്. മുന്‍പ് കമന്റ് എഴുതിയവരൊക്കെ ഇപ്പോഴും ജീവനോടെയുണ്ടോ എന്ന് അന്വേഷിക്കുന്നവരും ഉണ്ട്.