തിരുവനന്തപുരം: ഫാന്‍സി നമ്പര്‍ ലേലത്തിന് എത്തുന്നവരുടെ വിവരങ്ങള്‍ ഇനിമുതല്‍ രഹസ്യമാക്കും. ആളുകള്‍ക്ക് പരസ്പരം അറിയാന്‍ സാധിക്കാതോടെ നമ്പറിനായി ഒത്തുകളിച്ച് സര്‍ക്കാരിനെ കബളിപ്പിക്കുന്ന രീതി ഒഴിവാകും. ഓണ്‍ലൈന്‍ വഴിയായിരിക്കും ഇനിമുതല്‍ ലേലം നടക്കുക.
ഫാന്‍സി നമ്പര്‍ റേഞ്ച് വെബ്സൈറ്റില്‍ ഉണ്ടാകും. ആളുകള്‍ക്ക് ഇഷ്ടമുള്ള നമ്പര്‍ തെരഞ്ഞെടുക്കാം. വാഹനത്തിന്റെ താത്കാലിക നമ്പര്‍ ഉപയോഗിച്ച് പണമടച്ച് ബുക്ക് ചെയ്യാം. കെഎല്‍01 സികെ 5000 മുതല്‍ 7500 വരെയാകും ആദ്യമായി ഓണ്‍ലൈന്‍ ഫാന്‍സി ലേലത്തില്‍ വരിക.
അഞ്ചുമുതല്‍ ഓണ്‍ലൈന്‍ ലേലം ആരംഭിക്കും. എല്ലാ ശനിയാഴ്ചയും വൈകീട്ട് 4.30-ന് ബുക്കിങ് അവസാനിപ്പിക്കും. എന്നാല്‍ തിങ്കളാഴ്ച പത്തുവരെ ലേലം തുടരും. വിദേശത്തു നിന്നുപോലും ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കും. ഏറ്റവും ഉയര്‍ന്ന തുക വാഗ്ദാനം ചെയ്തയാള്ക്കായിരിക്കും ഫാന്‍സി നമ്പര്‍ ലഭിക്കുക.