ധീരമായ പോരാട്ടത്തിന്റെ കഥ പറയുന്ന ചരിത്ര സിനിമ ‘കേസരി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. അക്ഷയ് കുമാര്‍ പ്രധാനവേഷത്തിലെത്തുന്ന സിനിമ ‘അവിശ്വസനീയമായ ഒരു സത്യകഥ’ എന്ന വിശേഷണത്തോടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്.
പ്രശസ്ത പഞ്ചാബി സംവിധായകനായ അനുരാഗ് സിങ്ങിന്റെ സംവിധാനമികവില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ 1897ല്‍ നടന്ന സാരാഗഡി യുദ്ധത്തില്‍ പതിനായിരത്തോളം വരുന്ന അഫ്ഗാന് പട്ടാളക്കാരോട് പോരാടിയ ഹല്‍വിദാര്‍ ഇഷാര്‍ സിംഗ് ആയാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്.
ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ട 21 സിക്ക് സൈനികര്‍ക്കും മരണാനന്തരം ഇന്ത്യന്‍ ഗവര്‍ണമെന്റ് സൈനികര്‍ക്ക് നല്കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ഓര്‍ഡര്‍ ഓഫ് മെറിറ്റ് നല്കി ആദരിച്ചിരുന്നു. കേപ്പ് ഓഫ് ഗുഡ് ഹോപ്പ് ഫിലിംസും കരണ്‍ ജോഹറുടെ ധര്‍മ പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹോളിക്ക് ചിത്രം തീയ്യേറ്ററുകളിലെത്തും