അച്ഛനും അമ്മയും വാതിലുകളും ഇല്ലാത്ത കുമ്പളങ്ങി പഞ്ചായത്തിലെ ഏറ്റവും മോശം വീട്, സജിയുടേയും സഹോദരങ്ങളുടേയും ആ വീടാണ് കുമ്പളങ്ങി നൈറ്റ്സിന്റെ ഹൃദയം. കുമ്പളങ്ങി നൈറ്റ്സ് സിനിമയിലെ പ്രധാന ലൊക്കേഷനും അതുതന്നെ. എന്നാല്‍ അത് ഒരു യഥാര്‍ത്ഥ വീടല്ല. ഉണ്ടാക്കിയെടുത്തതാണ്. ആ വീട് ഉണ്ടാക്കിയ വിധം പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.
കായലിന് അക്കരെ ചെറിയ റോഡു മാത്രമുള്ള വെള്ളത്താല്‍ ചുറ്റപ്പെട്ട സ്ഥലത്താണ് ആ വീട്.
അങ്ങനെ ഒരു വീട് എങ്ങനെ കണ്ടെത്തി എന്ന് സിനിമ കണ്ടവരെല്ലാം ചിന്തിച്ചു കാണാം. നല്ല നിലയില്‍ ജീവിക്കണം എന്നു മോഹമുള്ള നെപ്പോളിയന് എന്ന അച്ഛന് പണിത വീടാണത്. അമ്മയില്ലാത്ത വീട്. വാതിലോ… ജനലോ… കക്കൂസോ ഇല്ലാത്ത വീട്. നാലു സഹോദരങ്ങള്‍ മാത്രമുള്ള വീട്.
ആ വീട് നിര്‍മ്മിച്ച രഹസ്യം ചിത്രങ്ങളിലൂടെ പുറത്തു വിട്ടിരിക്കുന്നത് ഭാവന സ്റ്റുഡിയോയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജാണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കറും ടീമുമാണ് ഈ വീട് സിനിമയ്ക്കായി നിര്‍മ്മിച്ചത്. വീട്ടിലെ പായലു പോലും ആ ടീം ഉണ്ടാക്കിയെടുത്തു എന്നതാണ് ഏറ്റവും വലിയ കാര്യം.