ചെന്നൈ: സംവിധായകന് പ്രിയദര്‍ശന്റെ മകളും നടിയുമായ കല്യാണിയുടെ രണ്ടാമത്തെ തമിഴ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. പിഎസ് മിത്രന് സംവിധാനം ചെയ്യുന്ന ‘എസ്കെ15’ എന്നതാണ് കല്യാണിയുടെ രണ്ടാമത്തെ തമിഴ് ചിത്രം. ചിത്രത്തില്‍ ശിവകാര്‍ത്തികേയന്റെ നായികയായാണ് കല്യാണി എത്തുന്നത്. ട്വിറ്ററിലൂടെ കല്യാണി തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്.
ചിത്രത്തില്‍ വില്ലനായി എത്തുന്നത് അര്ജുന് സാര്‍ജയാണ്. മാര്‍ച്ച് 13 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന. ചിത്രം നിര്‍മ്മിക്കുന്നത് 24 എഎം സ്റ്റുഡിയോസ് ആണ്. പിഎസ് മിത്രന് സംവിധാനം ചെയ്ത ആദ്യ ചിത്രം വിശാല്‍ നായകനായെത്തിയ ‘ഇരുമ്പു തിരൈ’ ആണ്.
Never thought I could tick these many wishes off my bucket list at one go!
To be paired opposite @Siva_Kartikeyan,directed by @psmithran under @24AMSTUDIOS and @kjr_studios is the Tamil debut I always hoped for but never knew was possible.
So lucky. So honored.#SK15 https://t.co/lg4neFd19G— Kalyani Priyadarshan (@kalyanipriyan) February 19, 2019
അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുകയാണ് കല്യാണിയുടെ അരങ്ങേറ്റ ചിത്രമായ ‘വാന്‍’. ആര്‍എ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന് ദുല്‍ഖര്‍ സല്‍മാനാണ്. പ്രേഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന പ്രിയദര്ശന് മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ ത്തിലും കല്യാണി വേഷമിടുന്നുണ്ട്.