റിതേഷ് ബത്ര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രം ഫോട്ടോഗ്രാഫിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ലഞ്ച് ബോക്സ് എന്ന ചിത്രത്തിനു ശേഷം റിതേഷ് ബത്ര സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. പുറത്തിറങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെയിലര്‍ കണ്ടത് നിരവധി പേരാണ്.
ഫോട്ടോഗ്രാഫ് ഒരു തെരുവു ഫോട്ടോഗ്രാഫറും ഒരു പെണ്‍കുട്ടിയും തമ്മിലെ ബന്ധം വരച്ചുകാട്ടുന്ന ചിത്രമാണ്. മുത്തശ്ശിയുടെ നിര്‍ബന്ധത്താല്‍ വിവാഹം കഴിക്കാന്‍ ഒരു പെണ്‍കുട്ടിക്കായുള്ള അന്വേഷണത്തിനിടയില്‍ നായികയെ കാണുന്നതും അവരുടെ അനര്‍വചനീയ ബന്ധവുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലറില്‍ നിന്നും മനസ്സിലാകുന്നത്.
നവാസുദ്ദീന്‍ സിദ്ദിഖ് മുംബൈയിലെ തിരക്കുകള്‍ക്കിടയില്‍ ജോലി നോക്കുന്ന ഫോട്ടോഗ്രാഫറായും പെണ്‍കുട്ടിയായി സാനിയ മല്‍ഹോത്രയും വേഷമിടുന്നു. ചിത്രം ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍, സുണ്ടന്സ് ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലെ പ്രദര്‍ശനങ്ങളില്‍ ഏറെ പ്രശംസകളേറ്റു വാങ്ങിയിരുന്നു. ആമസോണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം മാര്‍ച്ച് 15ന് തീയേറ്ററുകളിലെത്തും എന്നാണ് വിവരം.