കൊച്ചി: നെഞ്ചുവേദനയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന നടന് ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം. ഐസിയുവില്‍ തുടരുന്ന ശ്രീനിവാസനെ ഇന്ന് മുറിയിലേക്ക് മാറ്റുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
രാവിലെ പുതിയ ചിത്രത്തിന്റെ ഡബ്ബിങ്ങിനായി ലാല്‍ മീഡിയയില്‍ എത്തിയപ്പോള്‍ ദേഹാസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ ഫ്ലൂയിഡ് നിറഞ്ഞതും നീര്‍ക്കെട്ടുണ്ടായതുമാണ് ശ്രീനിവാസന്റെ ആരോഗ്യനിലയെ ബാധിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.