ഇന്ത്യയില്‍ ആരാധകരെ വാരിക്കൂട്ടാന്‍ ലക്ഷ്യമിട്ട് ബിഎംഡബ്ല്യു. ഇതിന്റെ ഭാഗമായി ബിഎംഡബ്ല്യു പുതിയ രണ്ട് മോഡലുകളെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ആര് 1250 ജിഎസ്, ആര് 1250 ജിഎസ് അഡ്വഞ്ചര്‍ എന്നീ മോഡലുകളാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലുള്ള എല്ലാ ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകളിലും പുതിയ വാഹനങ്ങള്‍ ബുക്ക് ചെയ്യാം.
ഓഫ് റോഡിംഗിനും ലോംഗ് റൈഡുകള്‍ക്കും ഷോര്‍ട്ട് റൈഡുകള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന വാഹനത്തില്‍ ബിഎംഡബ്ല്യു ഷിഫ്റ്റ്ക്യാമും അവതരിപ്പിച്ചിട്ടുണ്ട്. ബിഎംഡബ്ല്യു ആര് 1250 ജിഎസ് സ്റ്റാന്‍ഡേഡിന് 16,85,000 രൂപ, പ്രോ 20,05,000 രൂപ, ജിഎസ് അഡ്വഞ്ചര്‍ സ്റ്റാന്‍ഡേഡ് 18,25,000 രൂപ, അഡ്വഞ്ചര്‍ പ്രോ 21,95,000 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വിലകള്‍.