മോസ്കോ: ഏഴ് പതിറ്റാണ്ട് നീണ്ട ജപ്പാനുമായുള്ള ദ്വീപുകളുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ ഒരുങ്ങി റഷ്യ. വിഷയത്തില്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന് ചര്‍ച്ച നടത്തി.
തര്‍ക്കത്തിന് ഉചിതമായ പരിഹാരം കാണാനാകുമെന്നാണ് ഇരുനേതാക്കളുടെയും പ്രതീക്ഷ. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കുറില്‍സ് ദ്വീപുകളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയായിരുന്നു റഷ്യയും ജപ്പാനും തമ്മില്‍ തര്‍ക്കം ആരംഭിച്ചത്. ഇതിന് പരിഹാരം കാണാനാണ് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയെ പുടിന് മോസ്കോയിലേക്ക് ക്ഷണിച്ചത്.
സ്വിറ്റ്സര്‍ലന്‍ഡില്‍ നടക്കുന്ന ദാവോസ് എകണോമിക് ഫോറത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ചര്‍ച്ചയ്ക്കായി ആബെ മോസ്കോയില്‍ എത്തി. എഴുപത് വര്‍ഷം നീണ്ട തര്‍ക്കം പരിഹരിക്കാന്‍ ഉള്ള ആദ്യഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞെന്ന് പുടിന് പറഞ്ഞു. എന്നാല്‍ കഴിഞ്ഞയാഴ്ച വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ തുടര്‍ചര്‍ച്ചകള്‍ നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് ആബെ പറഞ്ഞു.