ചെറിയൊരു ഇടവേളയ്ക്ക് ശേഷം നാഗാര്‍ജ്ജുനയും മകന് നാഗ് ചൈതന്യയും വീണ്ടും ഒന്നിക്കുന്നു. കല്യാണ്‍ കൃഷ്ണയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം സൊഗഡേ ചിന്നി നയനയുടെ രണ്ടാം ഭാഗത്തിലാണ് അച്ഛനും മകനും വീണ്ടുമെത്തുന്നത്.
ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കുന്നത് കല്യാണ്‍ കൃഷ്ണ തന്നെയാണ്. തിരക്കഥയുടെ അവസാന മിനുക്കുപണികളിലാണ് സംവിധായകന്. ഒരു മുത്തച്ഛന്റെയും പേരക്കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ നാഗ് ചൈതന്യയാണ് ഏറെ അനുയോജ്യമായ താരമെന്ന് കല്ല്യാണ്‍ പറയുന്നു.
തിരക്കഥയുടെ പണി പൂര്‍ത്തിയായതിനു ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. 2014ല്‍ പുറത്തിറങ്ങിയ മനത്തിലാണ് നാഗ് ചൈതന്യയും നാഗാര്‍ജ്ജുനയും ആദ്യമായി ഒരുമിക്കുന്നത്. പിന്നീട് ത്രയം, പ്രേമം, ദയാലു എന്നീ ചിത്രങ്ങളിലും ഈ അച്ഛനും മകനും ഒരുമിച്ച് എത്തിയിട്ടുണ്ട്.