മമ്മൂട്ടിക്കൊപ്പം അഭിയിക്കുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് സണ്ണി ലിയോണ്‍. മധുരരാജയിലാണ് മമ്മൂട്ടിയോടൊപ്പം സണ്ണി എത്തുന്നത്. ചിത്രത്തിന്റെ കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനത്തിലാണ് സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെടുന്നത്. ഗാനത്തിലെ ഐറ്റം ഡാന്‍സ് രംഗത്തിലാണ് ഇരുവരും ഒന്നിക്കുന്നതെന്ന് സണ്ണി ലിയോണ്‍ വെളിപ്പെടുത്തി.
മധുരരാജയിലൂടെ മലയാളത്തില്‍ എത്താന്‍ ഇത്തരമൊരു അവസരമുണ്ടായതിന്റെ സന്തോഷത്തിലാണ് താരം. മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്ക്രീനിലെത്താന്‍ കാത്തിരിക്കുകയാണെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി.
2009ല്‍ ഇറങ്ങിയ പോക്കിരിരാജയുടെ സ്വീക്കലാണ് മധുരരാജ. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിക്കഴിഞ്ഞു.