എന്‍ടി രാമറാവുവിന്റെ ജീവിതം പറയുന്ന ‘എന്‍ടിആര്‍ കഥാനായകുടു’ ഓണ്‍ലൈനില്‍ ചോര്‍ന്നു. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കമാണ് ചിത്രം തമിള്‍ റോക്കേഴ്സില്‍ എത്തിയത്. തെലുങ്കുദേശം പാര്‍ട്ടിയുടെ (ടിഡിപി)യുടെ സ്ഥാപകനും തെലുങ്കു സിനിമയിലെ ഇതിഹാസതാരവുമായിരുന്നു എന്‍ടി രാമറാവു.
എന്‍ടിആറിന്റെ മകനും തെലുങ്കു സൂപ്പര്‍ സ്റ്റാറുമായ നന്ദമൂരി ബാലകൃഷ്ണയാണ് കൃഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എന്‍ടിആര്‍ ആയി വേഷമിടുന്നത്. റാണ ദഗ്ഗുപതി ചന്ദ്രബാബു നായിഡുവായെത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരം വിദ്യാ ബാലന് എന്‍ടിആറിന്റെ ഭാര്യയുടെ റോളിലെത്തുന്നു. ബംഗാളി താരം ജിഷ്ണു സെന്‍ ഗുപ്തയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
തമിള്‍ റോക്കേഴ്സ് തെന്നിന്ത്യന്‍ സിനിമാ ലോകത്തിന്റെ പേടിസ്വപ്നമാണ്. ഏറെ നാളുകളായി ഇവരെ കണ്ടുപിടിക്കാനും വെബ്സൈറ്റ് ഇല്ലാതാക്കി പൈറസി തടുക്കാനും സിനിമാ മേഖല ശ്രമം തുടങ്ങിയിട്ട്. നിരവധി തമിഴ്, മലയാളം, തെലുങ്കു ചിത്രങ്ങളാണ് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കിള്ളില്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് അടുത്തിടെ പുറത്തിറങ്ങിയ വട ചെന്നൈ, 2.0, പേട്ട തുടങ്ങിയ തമിഴ് ചിത്രങ്ങളെല്ലാം ഇത്തരത്തില്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഓണ്‍ലൈനില്‍ എത്തിയിരുന്നു.