ടൊവീനോ തോമസിന്റെ രണ്ടു ചിത്രങ്ങളാണ് ഒരേ ദിവസം തിയേറ്ററിലെത്തിയത്. ‘എന്റെ ഉമ്മാന്റെ പേരും’ തമിഴില്‍ ‘മാരി ടു’വും. മോശമില്ലാത്ത പ്രതികരണമാണ് രണ്ടു ചിത്രങ്ങള്‍ക്കും ലഭിച്ചു കൊണ്ടിരിക്കുന്നത്.
തന്റെ അമ്മയോടൊപ്പമുള്ള ഒരു സ്നേഹചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കു വെച്ചിരിക്കയാണ് ടൊവീനോ ഇപ്പോള്‍. താരം ചിത്രം പങ്കുവെച്ചിരിക്കുന്നത് അമ്മയോടൊപ്പം എന്റെ ഉമ്മാന്റെ പേര് കണ്ടുവെന്ന അടിക്കുറിപ്പോടെയാണ്. ടൊവീനോയും അമ്മയുമൊത്തുള്ള സെല്‍ഫി ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഉര്‍വ്വശിയും ടൊവീനോയും പ്രധാന കഥാപാത്രങ്ങളാവുന്ന ‘എന്റെ ഉമ്മാന്റെ പേരി’ല്‍ ഹമീദ് എന്ന കഥാപാത്രത്തെയാണ് ടൊവീനോ അവതരിപ്പിക്കുന്നത്. ഹമീദിന്റെ ഉമ്മ ആയിഷ ആയിട്ടാണ് ഉര്‍വശി ചിത്രത്തില്‍ എത്തുന്നത്. വളരെ നല്ല അഭിപ്രായങ്ങളാണ് ചിത്രത്തില്‍ വളരെ സുപ്രധാനമായ വേഷം കൈകാര്യം ചെയ്യുന്ന ഉര്‍വശിയുടെ അഭിനയത്തെക്കുറിച്ചും പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ചിത്രം സംവിധാനം ചെയ്ത്ത് പുതുമുഖമായ ജോസ് സെബാസ്റ്റിയനാണ്. മാമുക്കോയ, ഹരീഷ് കണാരന്, ദിലീഷ് പോത്തന്, സായ്പ്രിയ, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ആന്റോ ജോസഫ്, സിആര്‍ സലീം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിദേശിയായ ജോര്‍ഡി പ്ലാനല്‍ ക്ലോസയാണ് നിര്‍വഹിച്ചിരിക്കുന്നത്.