മനാമ: നാല്‍പ്പത്തിയേഴാമത് ദേശീയ ദിനത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ബഹ്റൈന്‍. അലങ്കാരങ്ങളിലും വര്‍ണച്ചമയങ്ങളിലും രാജ്യമെങ്ങും അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.വിപുലമായ ആഘോഷപരിപാടികളാണ് രാജ്യമെങ്ങും ഒരുക്കിയിരിക്കുന്നത്.
നാളെ ദേശീയ ദിനത്തെ വരവേല്‍ക്കാനായുള്ള അവസാനഘട്ട തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. ബഹ്റൈന്‍ ദേശീയ പതാകകളും ചുവപ്പും വെളുപ്പും വര്‍ണങ്ങളിലുള്ള ചമയങ്ങളും കൊണ്ടാണ് പ്രധാന പാതകളുടെ ഇരുവശത്തും അലങ്കരിച്ചിട്ടുള്ളത്.
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല്‍ഖലീഫ, കിരീടാവകാശി സല് മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നീ ഭരണാധികാരികളുടെ ചിത്രങ്ങളാണെങ്ങും.
ദേശീയദിനാഘോഷം പ്രമാണിച്ച് ഞായര്‍ , തിങ്കള്‍ എന്നീ ദിവസങ്ങളില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട് . അവധി ദിനങ്ങളിലും തുടര്‍ന്നും വിപുലമായ ആഘോഷപരിപാടികളാണ് രാജ്യത്ത് കൊണ്ടാടുക.