ഗോവിന്ദ് വസന്ത ’96’നു ശേഷം തകര്‍പ്പന്‍ സംഗീതവുമായി വീണ്ടും എത്തിയിരിക്കുകയാണ്. വിജയ് സേതുപതി നായകനാകുന്ന സീതാകാതിയിലേതാണു ഗാനം. ചിത്രത്തിലെ അവന് എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്.
മദന്‍ കര്‍ക്കിയുടെ വരികള്‍ക്കു ഗോവിന്ദ് വസന്ത സംഗീതം നല്‍കിയിരിക്കുകയാണ്. ഹരീഷ് ശിവരാമകൃഷ്ണനാണു ഗാനം ആലപിച്ചിരിക്കുന്നത്. വിജയ് സേതുപതിയുടെ ചിത്രങ്ങള്‍ക്ക് ഗോവിന്ദ് വസന്തയുടെ സംഗീതം നന്നായി ഇണങ്ങുന്നു എന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
മലയാളിയായ ഗോവിന്ദ് തമിഴകം കീഴടക്കിയത് 96ലെ ഗാനങ്ങളിലൂടെയാണ്. ചിത്രത്തിലെ റാം എന്ന വിജയ് സേതുപതി കഥാപാത്രത്തിന്റെ ജീവിതത്തിലെ അടുത്ത ഭാഗമാണ് ഇതെന്നാണു കടുത്ത വിജയ് സേതുപതി ആരാധകരുടെ പ്രതികരണം. ഗോവിന്ദ് സംഗീത രംഗത്തു ശ്രദ്ധിക്കപ്പെടുന്നത് കേരളത്തിലെ തൈക്കുടം മ്യൂസിക് ബാന്റിലൂടെയാണ്.