ഈ മൂന്ന് സഹോദരിമാര്‍ കുട്ടിക്കാലം മുതല്‍ ആഹാരവും വസ്ത്രവുമെല്ലാം ഒരുമിച്ച് പങ്കുവെച്ചിരുന്നവരാണ്. ഇപ്പോഴിതാ തങ്ങളുടെ ഗര്‍ഭകാലവും ഒരുമിച്ച് ആഘോഷമാക്കുകയാണ് ഇവര്‍.
വിവാഹവും പ്രസവവുമെല്ലാം നാളേക്കുള്ള ഓര്‍മ്മകളായി ഫോട്ടോഷൂട്ടിലൂടെ സൂക്ഷിക്കുമ്പോള്‍ ഈ മൂന്ന് സഹോദരിമാരും ഒരുമിച്ച് പങ്കിടുന്ന തങ്ങളുടെ ഗര്‍ഭകാലവും വ്യത്യസ്തമാക്കുകയാണ്.
തങ്ങളുടെ ഒരുമിച്ചുള്ള ഗര്‍ഭകാലം ഫോട്ടോഷൂട്ടിലൂടെ പങ്കുവെക്കുന്നത് സഹോദരിമാരായ ഒനീയേ, ചീകോ, ഒലീവിയ എന്നീ സഹോദരിമാരാണ്. ഇവരില്‍ ഒരാള്‍ക്ക് ഇരട്ടകുട്ടികളെയാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ മൂവര്‍ക്കുമായി നാല് കുട്ടികള്‍ക്കായുള്ള പ്രതീക്ഷയിലാണ് ഈ സഹോദരിമാര്‍ ഇപ്പോള്‍.