മോഹന്‍ലാല്‍ എന്ന താരം മലയാളികള്‍ക്ക് മാത്രമല്ല മറുനാടന്‍ ജനങ്ങള്‍ക്കും ആവേശമാണ്. ഏട്ടന് എന്ന നിലയ്ക്കാണ് താരത്തെ പ്രേക്ഷക ലക്ഷങ്ങള്‍ മനസില്‍ കൊണ്ട് നടക്കുന്നത്. താരത്തെ കാണാന്‍ ആഗ്രഹിക്കുന്നവരും കുറവല്ല. പക്ഷേ ഇപ്പോള്‍ താരത്തെ കാണാന്‍ ആഗ്രഹിക്കുന്ന ഒരു പയ്യന്റെ വാക്കുകളാണ് സമൂഹമാധ്യമങ്ങളുടെ നെഞ്ച് തുളയ്ക്കുന്നത്.
രണ്ട് കിഡ്നിയും തകരാറിലായ വിഷ്ണു എന്ന 18കാരന് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് ആരാധകരോട് അപേക്ഷിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. തനിയ്ക്ക് കുറെയേറെ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ടെന്നും ജീവിതത്തിലേയ്ക്ക് തിരിച്ചു വരാന്‍ സാധിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ലെന്നും വിഷ്ണു പറയുന്നു. പക്ഷേ ജീവിതത്തിലെ വലിയ ആഗ്രഹമാണ് ലാലേട്ടനെ കാണുക എന്നതെന്നും ഒരു ഫോട്ടോ എടുക്കണമെന്നതും. കുഞ്ഞു മനസിന്റെ ആഗ്രഹം ഫലവത്താവാന്‍ സമൂഹമാധ്യമങ്ങളും കഠിന ശ്രമത്തിലാണ്.
വിഷ്ണുവിന്റെ വാക്കുകള്‍; ”മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനിലെ ചേട്ടന്മാരെ, ഞാനും ലാലേട്ടന്റെ ആരാധകനാണ്. പക്ഷേ എനിക്കൊരു അസുഖമുണ്ട്. എന്റെ രണ്ട് കിഡ്നിയും തകരാറിലാണ്.ആദ്യത്തെ ഓപ്പറേഷന് കഴിഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷമായി എസ്എടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്റെ അമ്മയാണ് എനിക്ക് ഒരു കിഡ്നി തന്നത്. പക്ഷേ ആ കിഡ്നി നാല് മാസം മാത്രമെ പ്രവര്‍ത്തിച്ചുള്ളൂ. എനിക്കൊരു ആഗ്രഹമുണ്ട്. ലാലേട്ടനെ കാണണം. ഒരു ഫോട്ടോയെടുക്കണം. അസുഖം മാറി പഠിക്കാന്‍ പോകണമെന്ന് ആഗ്രഹമുണ്ട്.
പതിനെട്ട് വയസ്സായി. രണ്ട് അനിയന്മാരാണ് എനിക്ക്. അവരൊക്കെ പഠിക്കുകയാണ്. ”ഇനിയും ഓപ്പറേഷന് ബാക്കിയുണ്ട്. എന്റെ അച്ഛന് ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഓപ്പറേഷന് ആറോ ഏഴോ ലക്ഷം രൂപ ചിലവുവരും. എന്റെ അച്ഛനെക്കൊണ്ട് അതുണ്ടാക്കാന്‍ കഴിയില്ല”, വിഷ്ണു പറയുന്നു. ഫോണ്‍ നമ്പറും വിഷ്ണു വീഡിയോയില്‍ പങ്ക് വെയ്ക്കുന്നുണ്ട്.