വെയ്ല്‍സ്: ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന ശീലമുള്ള പെണ്‍കുട്ടി അലമാരയ്ക്കകത്ത് തൂങ്ങിമരിച്ച നിലയില്‍. ഹെയ്ല്‍ ബ്രാഡ്ലി (13) എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. സ്കൂള്‍ യൂണിഫോമം ധരിച്ച നിലയിലായിരുന്നു മൃതദേഹം. ലണ്ടനിലെ വെയിസിലാണ് സംഭവം.
രാത്രി മകളെ ഉറക്കിയാണ് താന്‍ ഉറങ്ങാന്‍ പോയിരുന്നതെന്ന് കുട്ടിയുടെ മാതാവ് പറയുന്നു. എന്നാല്‍ രാവിലെ 6.45 ന് പിതാവ് ഗ്രഹാം (44) ഹെയ്ലിന്റെ മുറിയില്‍ പോയ സമയത്താണ് മകളെ മരിച്ച നിലയില്‍ കണ്ടതെന്നും മാതാവ് റെബേക്ക പറയുന്നു. മാത്രമല്ല ഹെയ്ലിന് ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന ശീലമുണ്ടെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.
കുട്ടിക്കാലത്ത് പ്രേത ചിത്രങ്ങള്‍ കണ്ടിരുന്ന ഹെയ്ല്‍ അലമാരയില്‍ പ്രേതങ്ങള്‍ ഉണ്ടെന്ന് വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ വീട്ടിലെ അലമാരകളെ ഹെയ്ലിന് പേടിയായിരുന്നു. മരിക്കുന്നതിന് മുമ്പ് യൂണിഫോം ധരിച്ച് ഹെയിലിനെ അടുക്കളയില്‍ കണ്ടതായും റെബേക്ക പറഞ്ഞു.