തിരുവനന്തപുരം: തലശ്ശേരി ബ്രണ്ണന്‍ കോളേജ് അധ്യാപകനായ സുധാകരന് വാഹനാപകടത്തില്‍ മരിക്കുന്നത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ്. എന്നിട്ടും ഭാര്യയുടെ നിശ്ചയദാര്‍ഢ്യത്തില്‍ ആ ദമ്പതികള്‍ക്ക് വിരിഞ്ഞത് രണ്ടുകണ്മണികള്. ഐവിഎഫ് വന്ധ്യതാചികിത്സയിലൂടെയാണ് സുധാകരന്റെ ഭാര്യ ഷില്‍ന കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടുപെണ്കുഞ്ഞുങ്ങള്ക്ക് ജന്മം നല്‍കിയത്. പ്രണയവിവാഹിതരായിരുന്നു ഇരുവരുടെയും.
ഇന്നലെ ഇതാ ഏട്ടന്റെ കണ്മണികള്ക്ക് പേരിട്ടു എന്ന തലക്കെട്ടോടെ സുധാകരന്റെ ഭാര്യ സഹോദരിയായ ഷിജിനകണ്ണന് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടത്. നിമ മിത്ര സുധാകരന്, നിയ മാന്‍വി സുധാകരന് എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരെന്നും ഷിജിന കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കുഞ്ഞിന് വേണ്ടിയുളള ചികിത്സയുടെ പാതി വഴിയിലാണ് സുധാകരന് ഈ ലോകത്തോട് വിട പറഞ്ഞത്.
എന്നാല്‍ വീട്ടുകാരെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും അമ്പരപ്പിച്ചു കൊണ്ട് ഷില്‍ന ചികിത്സ പൂര്‍ത്തിയാക്കി. ഇരട്ട പെണ്‍കുഞ്ഞുങ്ങളാണ് സുധാകരന് പിറന്നത്. മറ്റൊരു ലോകത്തിരുന്ന് സുധാകരന് ഇതെല്ലാം കാണുന്നുണ്ടെന്ന് എല്ലാവരും ഒരേ മനസ്സോടെ വിശ്വസിക്കുന്നു.