ബീജിംയിങ്: കൊറോണ വൈറസിന് പിന്നാലെ ചൈനയിൽ പുതിയ വൈറസ് പടർന്നു പിടിക്കുന്നു. ലങ്ക്യ ഹെനിപ എന്ന വൈറസ് ആണ് ആശങ്കയായി പടർന്നുപിടിക്കുന്നത്. ഷാൻഡോങ്, ഹെനാൻ പ്രവിശ്യകളിൽ ഈ വൈറസ് 35 പേർക്ക് ബാധിച്ചതായാണു റിപ്പോർട്ട്.
മൃഗങ്ങളിൽ നിന്നു പകരുന്ന ഈ രോഗത്തിന് ഇതുവരെ വാക്സീനോ ചികിത്സയോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. പനി, ക്ഷീണം, ചുമ, ഛർദി തുടങ്ങിയവയാണു വൈറസ് ബാധിക്കുന്നവരിൽ പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങൾ. എന്നാൽ ആർക്കും ഗുരുതരാവസ്ഥയില്ല.