കൊളംബിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമാരിലൊരാളായാണ് ഇവാന് ഡ്യൂക്ക് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. കൊളംബിയയുടെ 60ാമത്തെ പ്രസിഡന്റായാണ് ഇവാന് ഡ്യൂക്ക് അധികാരമേല്‍ക്കുന്നത്.
അതീവ സുരക്ഷാ മുന്‍ കരുതലുകളോടെ നടക്കുന്ന ചടങ്ങലില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്ക് പുറമേ അമേരിക്ക , സ്പെയിന് തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് വിവരം. തലസ്ഥാനമായ ബൊഗോറ്റയില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പന്ത്രണ്ടായിരത്തിലേറെ പോലീസ്കാരുടെ നിയന്ത്രണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡ്രോണുകള്‍ പരിപൂര്‍ണമായി ഒഴിവാക്കും. എന്നാല്‍ അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പ് വരുത്തി സത്യപ്രതിജ്ഞക്കൊരുങ്ങുന്ന ഡ്യൂക്കിനെതിരെ ഇതിനോടകം തന്നെ രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ എഫ്എആര്സിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്.