ഇസ്ലാമാബാദ്: പാകിസ്താന് വ്യോമസേനയുടെ വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണ് ഉണ്ടായ അപകടത്തില്‍ പതിനേഴ് പ്രദേശവാസികളും വിമാനത്തിലുണ്ടായിരുന്ന അഞ്ച് സൈനികരും കൊല്ലപ്പെട്ടു. അപകടത്തില്‍ പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
പരിശീലന പറക്കലിനിടെ റാവല്‍പിണ്ടി നഗരത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വിമാനം തകര്‍ന്ന് വീണ് അപകടമുണ്ടായത്. വീടുകള്‍ക്ക് മുകളിലേക്ക് വിമാനം തകര്‍ന്നു വീഴുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, തകര്‍ന്ന വിമാനത്തില്‍ നിന്ന് തീ പടര്‍ന്നാണ് പ്രദേശവാസികള്‍ക്ക് കൂടുതല്‍ പരിക്കേറ്റതെന്ന് പാകിസ്താന് സൈനിക കമ്മ്യൂണിക്കേഷന്‍ വിഭാഗം അറിയിച്ചു.