ബ്രസീലിയ: ബ്രസീലില്‍ ഇനിമുതല്‍ ജനങ്ങള്‍ക്ക് തോക്ക് കൈവശം വെക്കാം. ആയുധം സ്വന്തമാക്കുന്നതിനുള്ള നിരോധനം നീക്കിയ ഉത്തരവില്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സ്നാരോ ഒപ്പ് വെച്ചു. എന്നാല്‍ താത്ക്കാലികമായാണ് നിരോധനം നീക്കിയിരിക്കുന്നത്.
2003 ലാണ് ബ്രസീലില്‍ തോക്ക് കൈവശം വെക്കുന്നത് നിയമവിരുദ്ധമാക്കിയത്. വര്‍ഷങ്ങളായി തുടരുന്ന ആയുധം കൈവശം വെക്കുന്നതിനുളള നിരോധനം നീക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബോല്‍സ്നാരോ വാഗ്ദാനം ചെയ്തിരുന്നു.
ഇതാണ് ബോല്‍സ്നാരോ കഴിഞ്ഞ ദിവസം നിറവേറ്റിയത്. ജനങ്ങള്‍ക്ക് സ്വയംരക്ഷക്ക് ആയുധം വേണമെന്നും അതിനു വേണ്ടിയാണ് നിരോധനം നീക്കുന്നതെന്നും ബൊല്‍സ്നാരോ പറഞ്ഞു.