വാഷിംഗ്ടണ്‍: സൗദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗ്ജിയുടെ വധത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പങ്കുണ്ടെന്ന് അമേരിക്കന്‍ സെനറ്റര്‍മാര്‍. ഖഷോഗിവധത്തില്‍ മുഹമ്മദ് ബിന്‍ സല്മാന് പങ്കില്ലാതിരിക്കാന് പൂജ്യം സാധ്യത മാത്രമാണുള്ളതെന്ന് സെനറ്റര്‍മാര്‍ പറഞ്ഞു.
ഖഷോഗ്ജിവധത്തില് ശക്തമായ നടപടി എടുക്കണമെന്നും സൗദിയ്ക്കുള്ള പിന്തുണ പിന്‍വലിക്കണമെന്നും ഡെമോക്രാറ്റ് സെനറ്റര്‍ ബോബ് മനേന്ഡെസ് ആവശ്യപ്പെട്ടു. ചാരസംഘടന സിഐഎയുടെ ഡയറക്ടര്‍ ജിന ഹാസ്പെല്ലുമായുള്ള കൂടിക്കാഴ്ചക്കുശേഷമാണ് സെനറ്റ് വിദേശകാര്യ സമിതിയിലെ അംഗങ്ങളുടെ പ്രതികരണം.
ഖഷോഗ്ജി വധം ആസൂത്രണം ചെയ്തത് സല്മാന് രാജകുമാരന്റെ ആജ്ഞാനുസരണമല്ലെന്ന നിഗമനത്തിലെത്തണമെങ്കില്‍ അന്ധത നടിക്കണമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സേ ഗ്രഹാം പറഞ്ഞു.