സിഡ്നി: ഉച്ചഭക്ഷണത്തിനിടെ വൃദ്ധസദനത്തില്‍ അന്തേവാസികള്‍ തമ്മില്‍ തര്‍ക്കം. തര്‍ക്കം ഒടുവില്‍ കലാശിച്ചത് വാക്കേറ്റത്തിലും അറസ്റ്റിലുമായിരുന്നു. സിഡ്നിയിലെ കിഴക്കന്‍ മേഖലയിലെ ഒരു വൃദ്ധസദനത്തിലാണ് സംഭവം. തര്‍ക്കം മൂത്തപ്പോള്‍ 92കാരിയെ 102കാരന് കൈയ്യേറ്റം ചെയ്യുകയായിരുന്നു.
സംഭവം പരാതിപ്പെട്ടപ്പോള്‍ വൃദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. പേര് വെളിപ്പെടുത്താത്ത ഇയാളെ അടുത്ത മാസം 20ന് കോടതിയില്‍ ഹാജരാക്കും. തര്‍ക്കം എന്തിന്റെ പേരിലായിരുന്നുവെന്ന് അറിവായിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലെന്നാണ് പോലീസ് പ്രതികരിച്ചത്.
സഹവാസിയായ വൃദ്ധയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് ഇയാള്ക്കെതിരെതിരെയുള്ള കേസ്. നൂറു വയസ്സുകാര്‍ കുറ്റക്കാരാകുന്ന കേസുകള്‍ സാധാരണമാണെങ്കിലും നൂറു കടന്നവര്ക്കെതിരെയുള്ള പരാതികളും കേസുകളും വളരെ അപൂര്‍വമാണ്.