ബെയ്ജിങ്ങ്: മാതാപിതാക്കളെ തെരുവില്‍ ഉപേഷിച്ച് പോകുന്ന ഓരോ മക്കളും കേള്‍ക്കണം ഈ കൊച്ചു മിടുക്കിയുടെ കഥ. ഇവള് ഇന്ന് ലോകത്തിന് മാതൃക.
ചൈനയില്‍ നിന്നുള്ള ജിയ ജിയ എന്ന ആറു വയസ്സുകാരിയുടെ കഥയാണിത്. കാര്‍ അപകടത്തില്‍ തളര്‍വാതം പിടിപ്പെട്ട് കിടക്കുന്ന പിതാവ് ടിയാന് ഹെയ്സെംഗിനെ അമ്മ ഉപേക്ഷിച്ച് പോയതാണ്. അന്ന് മുതല്‍ ഒരു ആയയെപോലെ ശ്രുശൂഷിച്ചും പരിചരിച്ചും ജിയ പിതാവിന് കൂട്ടിരുന്നു. പിതാവിനെ മാത്രമല്ല പ്രായമായ അപ്പൂപ്പനും അമ്മൂമ്മയ്ക്കും താങ്ങും തണലുമാകുകയാണ് ഈ കൊച്ചു മിടുക്കി.
പഠനവും വീട്ടു ജോലിയും ഒരുപോലെ കൊണ്ടുപോകുന്ന ഈ കൊച്ചു സുന്ദരി എല്ലാം വളരെ ഊര്‍ജത്തോടെയാണ് ചെയ്യുക. രാവിലെ കൃത്യം ആറ് മണിക്ക് ജിയ എഴുന്നേല്ക്കും. എന്നിട്ട് അര മണിക്കൂറോളം പിതാവിന് മസാജ് ചെയ്തു കൊടുക്കും. സ്കൂളിലേക്ക് പോകുന്നതിന് മുമ്പ് പിതാവിനെ കിടക്കയില്‍ നിന്നും എഴുന്നേല്‍പ്പിക്കുകയും ഒരുക്കുകയും ചെയ്യും. സ്കൂളില്‍നിന്നും വന്നാലുടന്‍ വീട്ട് ജോലികള്‍ ചെയ്യുന്നതിന് മുത്തശ്ശിയെ സഹായിക്കും. മുത്തശ്ശിയോടൊപ്പം രാത്രിയെക്കുള്ള ഭക്ഷണം തയ്യാറാക്കുകയും പിതാവിനെ ഊട്ടുകയും ചെയ്യും. തുടര്‍ന്ന് പിതാവിനെ തരാട്ട് പാട്ടി പാടി ഉറക്കിയതിന് ശേഷം മാത്രമേ ജിയ ഉറങ്ങാറുള്ളൂ.
ആരേയും അതിശയിപ്പിക്കുന്ന ജീവിത രീതിയാണ് ജിയയുടേത്. അവളാല്‍ കഴിയുന്ന തരത്തില്‍ പിതാവിനേയും മുത്തശ്ശനേയും മുത്തശ്ശിയേയും ജിയ പരിചരിക്കുന്നുണ്ട്. ചിലപ്പോള്‍ ആറുവയസ്സുകാരി എന്ന പരിതിയില്‍ കഴിഞ്ഞാവാം ആ പരിചരണവും ശ്രുശൂഷയുമൊക്കെ. സ്കൂളില്‍ പോകുന്ന സമയമൊഴികെ ബാക്കി മുഴുവന്‍ സമയവും ജിയയാണ് പിതാവിനെ ശ്രുശൂഷിക്കുന്നത്. അവള് സ്കൂളിലേക്ക് പോകുമ്പോള്‍ മുത്തശ്ശിയും മുത്തശ്ശനും പിതാവിന് കൂട്ടിരിക്കും.
കാര്‍ അപകടത്തില്‍പ്പെട്ട് കാലിന് താഴോട്ട് തളര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന സമയത്താണ് ഭാര്യ ഉപേഷിച്ച് പോയത്. കുറച്ച് ദിവസം അമ്മയുടെ വീട്ടില്‍ താമസിച്ചിട്ട് വരാമെന്ന് പറഞ്ഞാണ് പോയത്. എന്നാല്‍ പിന്നീടൊരിക്കലും അവള് തിരിച്ച് വന്നില്ല. ജിയയുടെ മൂത്ത സഹോദരനേയും കൂട്ടിയാണ് അവള് പോയത്;- ടിയാന് ഹെയ്സെംഗ് പറഞ്ഞു.
തുടക്കത്തില്‍ ഷേവ് ചെയ്യുന്നത് എങ്ങനെയെന്ന് എനിക്കറിയില്ലായിരുന്നു. ആദ്യമൊക്കെ എന്നും പിതാവിന്റെ മുഖത്ത് മുറിവുണ്ടാക്കുമായിരുന്നു. മുഖം മുറിഞ്ഞ് ചോരപോലും വന്നിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും തനിക്ക വേദലിക്കുന്നതായി പിതാവ് പറഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോള്‍ വൃത്തിയായി ഷേവ് ചെയ്യാന്‍ പഠിച്ചെന്നും ജിയ പറയുന്നു. ജിയ എന്റെ ഇരുകൈകളാണ്. അവള്‍ക്കിപ്പോള്‍ നന്നായി ഷേവ് ചെയ്യാന്‍ അറിയാം ഹെയ്സെംഗ് കൂട്ടിച്ചേര്‍ത്തു.
എപ്പോഴെങ്കിലും അമ്മയെ മിസ്സ് ചെയ്യുന്നുണ്ടെന്ന് ചോദിച്ചാല്‍ ജിയ പറയും ഇല്ല, അവര്‍ ഒരിക്കല്‍ പോലും പിതാവിനെ വേണ്ട വിധത്തില്‍ പരിചരിച്ചിരുന്നില്ല. എന്നാല്‍ എനിക്ക് സഹോദനെ മിസ്സ് ചെയ്യുന്നുണ്ട്. ഞാനും അവനും വളരെ അടുത്ത സുഹൃത്തുക്കളാണ്.
മറ്റ് കുട്ടികള്‍ പിതാവിനൊപ്പം ആഘോഷിച്ച് നടക്കുമ്പോഴോ അമ്മയില്ലാത്ത വിഷമത്തെക്കുറിച്ചോ ഒരിക്കല്‍ പോലും ജിയ പരിഭവം പറഞ്ഞിട്ടില്ല. ചെറു പ്രായത്തില്‍ യാതൊരു മടിയും കാണിക്കാത്ത പിതാവിനെ പരിചരിക്കുകയും വീട്ടു ജോലികള്‍ ചെയ്യുകയും ചെയ്യുന്ന ജിയ ലോകത്തിന് തന്നെ മാതൃകയാണ്.