ജക്കാര്‍ത്ത: ഇന്തോനേഷ്യയെ പിടിച്ച് കുലുക്കിയ ഭൂചലനത്തിലും, സുനാമിയിലും ഉള്ളുലയ്ക്കുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. അടിച്ചു കയറിയ തിരമാലയ്ക്ക് ശേഷം കടല്‍ തീരത്ത് വന്നടിഞ്ഞത് മനുഷ്യമൃതദേഹങ്ങളായിരുന്നു. മീന്‍ ചത്ത് കരയ്ക്കടിയും സമാനമായിരുന്നു മനുഷ്യ മൃതദേഹങ്ങള്‍.
ഇന്തോനേഷ്യ ദുരന്ത നിവാരണ എജന്‍സി വക്താവ് സുടോപോ പുര്‍വോ നുഗ്രഹോ പറഞ്ഞു. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പുനസ്ഥാപിക്കാത്തതിനാല്‍ മരിച്ചവരുടെ കണക്കുകള്‍ അറിവായിട്ടില്ലെന്നാണ് വിവരം. കുറഞ്ഞത് 48 പേര് ഭൂചലനത്തിലും സൂനാമിയിലും മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. ഇനിയും മരണസംഖ്യ ഉയരുമെന്നാണ് വിലയിരുത്തല്‍.
വെള്ളിയാഴ്ച ഉണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റര്‍ അകലെ ഭൂമിക്ക് 10 കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രം. 2004 ഡിസംബറില്‍ പശ്ചിമ ഇന്തോനേഷ്യയിലെ സുമാത്രയില്‍ 9.1 തീവ്രതയുള്ള ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലായി 2,30,000 പേര് മരിച്ചിരുന്നു.