മെറിലാന്റ്: അമേരിക്കയിലെ മേരിലാന്റില്‍ സ്ത്രീയുടെ വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മേരിലാന്റിലെ മരുന്ന് വിതരണ കേന്ദ്രത്തിലേയ്ക്ക് പാഞ്ഞു കയറി കൂടി നിന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഈ ആക്രമണത്തിലാണ് മൂന്ന് പേര് മരിച്ചത്.
മൂന്ന് പേര് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമിച്ച സ്ത്രീയെ പിടികൂടിയെങ്കിലും ഇവര്‍ സ്വയം വെടിയുതിര്‍ത്തിരുന്നു. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സ്നോച്ചിയ മൊസെലേ എന്ന യുവതിയാണ് ആക്രമണം നടത്തിയത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആയിരത്തിലേറെ പേര് ജോലി ചെയ്യുന്ന സ്ഥാപനത്തിലാണ് വെടിവെപ്പ് ഉണ്ടായത്. 26 കാരിയായ യുവതി കൈത്തോക്ക് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ബാള്‍ട്ടിമോര്‍ കൗണ്ടി സ്വദേശിയാണ് മോസെലേ എന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെയും വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.