ക്രിമിയ: സഞ്ചാരികളുടെ വാഹനത്തിലേയ്ക്ക് ചാടിക്കയറി കൊഞ്ചുന്ന സിംഹത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നത്. ക്രിമിയയിലെ ടൈഗന്‍ സഫാരി പാര്‍ക്കിലാണ് സഞ്ചാരികളെ അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്.
സഞ്ചാരികളുമായി പോകുകയായിരുന്ന വാഹനത്തിലേക്ക് സിംഹം എടുത്തുചാടുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറെ തള്ളി മാറ്റി സീറ്റില്‍ കയറി ഇരിക്കുകയായിരുന്നു. വളരെ പണിപ്പെട്ടാണ് സിംഹത്തിനെ വണ്ടിയില്‍ നിന്ന് ഇറക്കിയത്.
തുടര്‍ന്ന് സഞ്ചാരികളെ ഉരുമ്മി വാഹനത്തില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതെ ആയതോടെ സഞ്ചാരികള്‍ക്ക് വാഹനത്തില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ സിംഹം ഒരു യുവതിയെ ഇതേ പാര്‍ക്കില്‍ വച്ച് ആക്രമിച്ചിരുന്നു.