മോഷണം നടന്നാല്‍ പ്രതിഷേധവും രോഷവുമാണ് ഉയരുന്നത്. എന്നാല്‍ അവയില്‍ നിന്നും ചിരിയുണര്‍ത്തുന്ന ഒരു മോഷണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ചീട്ടുകളിയില്‍ മുഴുകിയ ഉടമയുടെ പഴ്സ് താഴെ വീണപ്പോള്‍ അതുമായി മുങ്ങുന്ന നായക്കുട്ടിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ചൈനയിലാണ് സംഭവം.
ചീട്ടുകളിക്കുന്നതിനിടയിലാണ് ഇയാളുടെ പഴ്സ് താഴെ വീണത്. കളിയില്‍ മുഴുകിയിരുന്നത് കൊണ്ട് പഴ്സ് താഴെ പോയത് ഇയാള്‍ അറിഞ്ഞില്ല. ഇതേസമയം അതുവഴി വന്ന നായക്കുട്ടി പഴ്സ് കടിച്ചെടുത്തുകൊണ്ട് പോയി. ഇതൊന്നും അയാള്‍ അറിഞ്ഞില്ല. പക്ഷേ പിന്നീട് പഴ്സ് കള്ളന് കൊണ്ടുപോയെന്ന് കരുതി ഇയാള്‍ പരാതി നല്കി. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി പരിശോധിച്ചപ്പോഴാണ് കള്ളനെ കണ്ടെത്തുന്നത്.
നായക്കുട്ടി പഴ്സും കടിച്ചെടുത്ത് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ചൈന പീപ്പിള്‍ഡ് ഡെയ്ലി ആണ് പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയില്‍ വിഡിയോ വൈറലാണ്. മോഷ്ടാവായ നായക്കുട്ടിക്കെതിരെ എന്ത് നടപടിയെടുക്കുമെന്ന ചിന്താക്കുഴപ്പത്തിലാണ് ഉടമ. മാത്രമല്ല കളവുപോയ പഴ്സ് ഇതുവരെ കണ്ടെത്താനും സാധിച്ചിട്ടില്ല.
A smooth criminal pic.twitter.com/Ytxw8leCPI
— People's Daily,China (@PDChina) September 4, 2018