ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭാര്യയെക്കുറിച്ച് വ്യാജസന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. 29-കാരനായ നസീറുദ്ദീനാണ് പിടിയിലായത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് വെയ്ക്കാന്‍ തീവ്രവാതസംഭടനയിലെ യുവതിയെത്തുമെന്ന് സന്ദേശം അയച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് എട്ടിനാണ് ഇയാള്‍ ഭാര്യയ്ക്കെതിരെ വ്യാജസന്ദേശം അയച്ചത്.
ഇയാളുടെ വ്യാജസന്ദേശത്തെത്തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തിയതോടെ നസീറുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം തന്റെ ഭാര്യയുടെ ഗള്‍ഫ് യാത്ര മുടക്കാനായിരുന്നെന്നും ഭാര്യയെ പിരിയുന്നതിലുള്ള വിഷമമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചതായി പ്രമുഖ മാധ്യമമായ ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
ചെന്നൈയിലെ ബാഗ് നിര്‍മ്മാണ ഫാക്ടറിയിലെ തൊഴിലാളിയായ നസീറുദ്ദീന്‍ അതേ ഫാക്ടറിയില്‍ തന്നെ ജോലി ചെയ്യുന്ന റഫിയയെയാണ് വിവാഹം കഴിച്ചത്. മെച്ചപ്പെട്ട ജോലിക്കായി റഫിയ ഗള്‍ഫിലേക്ക് പോകാന്‍ തയ്യാറെടുത്തിരുന്നു.