തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ചു. പവന് 120 രൂപയാണ് വര്‍ധിച്ചത്. 23, 920 രൂപയാണ് പവന്റെ ഇന്നത്തെ നിരക്ക്.
ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,990 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച പവന് 240 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്.
ഇന്നലെ ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയുമായിരുന്നു നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നലെ സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്.