മുംബൈ: മികച്ച നേട്ടത്തോടെ പുതിയ മാസത്തിന്റെ തുടക്ക ദിവസത്തില്‍ ഓഹരി വിപണി. വ്യാപാരം നടക്കുന്നത് സെന്‍സെക്സ് 222 പോയന്റ് ഉയര്‍ന്ന് 36090ലും നിഫ്റ്റി 67 പോയന്റ് നേട്ടത്തില്‍ 10860ലുമാണ്.
ബിഎസ്ഇയിലെ 1306 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 265 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടിസിഎസ്, ടാറ്റ സ്റ്റീല്‍, യെസ് ബാങ്ക്, എസ്ബിഐ, വേദാന്ത, ഇന്ത്യബുള്‍ഹൗസിങ്, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഒഎന്‍ജിസി, സിപ്ല, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.