മുംബൈ: നേട്ടത്തോടെ ഓഹരി വിപണിയില്‍ തുടക്കം. വ്യാപാരം നടക്കുന്നത് സെന്‍സെക്സ് 205 പോയന്റ് ഉയര്‍ന്ന് 36059ലും നിഫ്റ്റി 59 പോയന്റ് നേട്ടത്തില്‍ 10797ലുമാണ്.
ബിഎസ്ഇയിലെ 852 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 302 ഓഹരികള്‍ നഷ്ടത്തിലുമാണ്. നേട്ടത്തിലുള്ളത് ബാങ്ക്, ഊര്‍ജം, ഐടി തുടങ്ങിയ മിക്കവാറും സെക്ടറുകളിലെ ഓഹരികളാണ്.
ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര, യെസ് ബാങ്ക്, റിലയന്‍സ്, ഇന്‍ഫോസിസ്, വിപ്രോ, ഏഷ്യന്‍ പെയിന്റ്സ്, ഒഎന്‍ജിസി, എസ്ബിഐ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. നഷ്ടത്തിലുള്ളത് ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ്.