മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 95 പോയന്റ് നഷ്ടത്തില്‍ 35796ലും നിഫ്റ്റി 37 പോയന്റ് താഴ്ന്ന് 10755ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 603 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 527 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടെക് മഹീന്ദ്ര, ഐഷര്‍ മോട്ടോഴ്സ്, ഐഒസി, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, പവര്‍ ഗ്രിഡ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
ബജാജ് ഓട്ടോ, മാരുതി സുസുകി, സിപ്ല, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്സിഎല്‍ ടെക്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. കമ്പനിഫലങ്ങള്‍ അടുത്തയാഴ്ച പുറത്തുവരുന്നതിനാല് നിക്ഷേപകര്‍ വിപണിയില്‍ ഇടപെടുന്നത് കരുതലോടെയാണ്.