ടെന്നിസ് ലോകത്ത് ഫെഡറര്‍ ഒരു അത്ഭുത പ്രതിഭാസമാണ്. ഇതിഹാസമെന്ന വാക്കുകൊണ്ട് അയാളെ അളക്കുക പ്രയാസം. മറ്റൊരര്‍ത്ഥത്തില്‍, അയാളൊരു വീര്യം കൂടിയ വീഞ്ഞാണ്. കാലം പഴകും തോറും വീര്യമേറുന്ന, കൂടുതല്‍ കരുത്തനാകുന്ന മറ്റൊരു കായിക താരം ടെന്നിസ് ലോകത്തെന്നല്ല, മറ്റൊരിടത്തും ഫെഡറര്‍ക്ക് എതിരാളിയാകാനില്ല.
ഫെഡററുടെ കായികരംഗത്തെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഇന്ത്യയുടെ അഹങ്കാരമായ സാക്ഷാല്‍ സച്ചിന് ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റ് ലോകത്ത് വരും തലമുറയ്ക്ക് തകര്‍ക്കാന്‍ സ്വന്തം റെക്കോഡുകളുടെ കോട്ടകെട്ടിയാണ് അദ്ദേഹം കളിക്കളത്തില്‍ നിന്ന് പിന്‍വാങ്ങിയത്.
സച്ചിനും ക്രിക്കറ്റും ഫെഡററെ സ്വാധീനിച്ചിട്ടുണ്ടോ? സച്ചിനെയും ഫെഡററെയും കൂട്ടിയിണക്കിയതില്‍ ക്രിക്കറ്റിനോട് ഫെഡറര്‍ പുലര്‍ത്തിയ അടുപ്പത്തിന് വലിയ പങ്കുണ്ടെന്ന് വേണം കരുതാന്‍. ടെന്നിസ് കഴിഞ്ഞാല്‍ ഫെഡറര്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന കായിക ഇനങ്ങളിലൊന്നാണ് ക്രിക്കറ്റ്. ഫെഡറര്‍, ടെന്നിസ് കളം വിട്ടാന്‍ ക്രിക്കറ്റ് മൈതാനത്ത് ബാറ്റേന്തി എത്തുമോയെന്ന് ചിന്തിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വീഡിയോകളിലൊന്ന്.
ടെന്നിസ് പരിശീലനത്തിന്റെ ഇടവേളയിലാണ് ഇടംകൈയ്യന്‍ ബാറ്റ്സ്മാനെ പോലെ റാക്കറ്റ് ഉപയോഗിച്ച് ടെന്നിസ് ബോളില്‍ ഫെഡറര്‍ അടിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ രസകരമായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
ടെന്നിസ് പരിശീലനത്തിന്റെ ഇടവേളയിലാണ് ഇടംകൈയ്യന്‍ ബാറ്റ്സ്മാനെ പോലെ റാക്കറ്റ് ഉപയോഗിച്ച് ടെന്നിസ് ബോളില്‍ ഫെഡറര്‍ അടിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ രസകരമായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.