മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്താതിനെതിരെ തുറന്നടിച്ച് ഹര്ഭജന് സിംഗ്. ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് കിരീടം നേടിക്കൊടുത്ത രോഹിത്തിനെ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കിയതിനെതിരെ ആണ് ഹര്ഭജന് ട്വിറ്ററില്‍ രംഗത്തെത്തിയത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ രോഹിത് ഇല്ല.. ഈ സെലക്ടര്‍മാര്‍ എങ്ങനെയാണ് ചിന്തിക്കുന്നത്, ആര്‍ക്കെങ്കിലും എന്തെങ്കിലും ക്ലൂ ഉണ്ടോ. ഉണ്ടെങ്കില്‍ എനിക്കൊന്ന് പറഞ്ഞുതരണം. ഇതൊന്നും എനിക്കത്ര ദഹിക്കുന്നില്ല-ഹര്ഭജന് പറഞ്ഞു.