തിങ്കളാഴ്ച പ്രഖ്യാപിച്ച ഫിഫ അവാര്‍ഡില്‍ ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് അവാര്‍ഡ് സ്വന്തമാക്കിയത് ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ് ആണ്. പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനെതിരെ സലാഹ് നേടിയ സാധാരണ ഗോള്‍ അവാര്‍ഡിന് പരിഗണിക്കപ്പെട്ടപ്പോള്‍ ട്രോളുകളുമായി ട്രോളന്മാര് രംഗത്തെത്തിയിരുന്നു.
ക്രിസ്റ്റിയാനോ റൊണാള്‍ഡൊ യുവന്റസിനെതിരെ നേടിയ ബൈസിക്കിള്‍ കിക്കും ഗാരെത് ബെയ്ല് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ നേടിയ ഗോളും മറികടന്നാണ് സലാഹിന്റെ ഈ സാധാരണ ഗോള്‍ പുഷ്കാസ് അവാര്‍ഡിന് പരിഗണിച്ചത് എന്നതാണ് ഇത് വിവാദമാകാന്‍ കാരണം.