അബുദാബി: ഏഷ്യാ കപ്പ് സൂപ്പര്‍ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്കെതിരേ പാകിസ്താനു ബാറ്റിംഗ്. ടോസ് നേടിയ പാകിസ്താന് നായകന് സര്‍ഫ്രാസ് അഹമ്മദ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് പാകിസ്താന് ഇന്നിറങ്ങുന്നുത്. ഉസ്മാന് ഷെന്‍വാരി, ഹാരിസ് സൊഹൈല്‍ എന്നിവര്‍ക്ക് പകരം മുഹമ്മദ് അമീര്‍, ഷദബ് ഖാന് എന്നിവര്‍ ടീമിലെത്തുന്നു. ഇന്ത്യന്‍ നിരയില്‍ മാറ്റമില്ല.
ടൂര്‍ണ്ണമെന്റ് വിജയിക്കുവാന്‍ ഏറെ സാധ്യത കല്പിക്കപ്പെട്ട ടീമായ പാകിസ്താന് എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് തകര്‍ന്നിരുന്നു. അഫ്ഗാനിസ്ഥാനെതിരെയും ഒരു ഘട്ടത്തില്‍ പ്രതിരോധത്തിലായിരുന്ന ടീമിനെ പാക് വെറ്ററന്‍ താരം ഷൊയ്ബ് മാലിക്ക് ആണ് വിജയത്തിലേക്ക് നയിച്ചത്.
പാക്കിസ്ഥാന്: ഫകര്‍ സമന്, ഇമാം ഉള് ഹക്ക്, ബാബര്‍ അസം, ഷൊയ്ബ് മാലിക്, സര്‍ഫ്രാസ് അഹമ്മദ്, ആസിഫ് അലി, മുഹമ്മദ് നവാസ്, ഷദബ് ഖാന്, ഷഹീന് അഫ്രീദി, ഹസന് അലി, മുഹമ്മദ് അമീര്‍
ഇന്ത്യ: രോഹിത്ത് ശര്‍മ്മ, ശിഖര്‍ ധവാന്, അമ്ബാട്ടി റായിഡു, ദിനേശ് കാര്‍ത്തിക്, കേധാര്‍ ജാഥവ്, എംഎസ് ധോണി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാല്‍