ഏഷ്യാ കപ്പ് ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ പാകിസ്താനെ ടോസ്. പാകിസ്താന് ബാറ്റിങ് തിരഞ്ഞെടുത്തു.
ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നലത്തെ മത്സരത്തില്‍ നിന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ജസ്പ്രീത് ബുംറ ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തി. ഓള്‍റൌണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും പാകിസ്താനെതിരെ ടീമിലെത്തി. ഇരുടീമുകളും ആദ്യ മത്സരം ജയിച്ചതിനാല്‍ സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചിട്ടുണ്ട്.
ടീം ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്, അമ്പാട്ടി റായ്ഡു, ദിനേശ് കാര്‍ത്തിക്, എം.എസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, കേദാര്‍ യാദവ്, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ഭുംറ, യുസ്വേന്ദ്ര ചഹാല്‍.
ടീം പാകിസ്താന്: ഫഖര്‍ സമാന്, ഇമാം ഉള് ഹഖ്, ബാബര്‍ അസം, ഷൊയ്ബ് മാലിക്, സര്‍ഫ്രാസ് അഹമ്മദ്, ആസിഫ് അലി, ഷദാബ് ഖാന്, ഫഹീം അഷ്റഫ്, മുഹമ്മദ് ആമിര്‍, ഹസന് അലി, ഉസ്മാന് ഖാന്.