കേരളത്തില്‍ ശക്തമായ പേമാരിയും പ്രളയവും തുടരുകയാണ്. വയനാട് ഉള്‍പ്പടെയുള്ള മലയോര മേഖലകളും താഴ്ന്ന പ്രദേശങ്ങളും ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇതിനിടെ മലയാളികളുടെ രക്ഷയ്ക്കായി ഫേസ്ബുക്കും രംഗത്തെത്തി കഴിഞ്ഞു.
ഫേസ്ബുക്ക് സേഫ്റ്റ് ചെക്ക് ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞു. പേമാരിയിലും പ്രളയത്തിലും കുടങ്ങിയവര് സുരക്ഷിതരാണോ എന്നറിയിക്കാന്‍ മികച്ച മാര്‍ഗമാണ് ഫേസ്ബുക് സേഫ്റ്റി ചെക്ക്.
ഫീച്ചര്‍ ലഭ്യമായി തുടങ്ങി നിമിഷങ്ങള്‍ക്കം ഫേസ്ബുക് ഉപയോഗിക്കുന്നവരെല്ലാം താന്‍ സുരക്ഷിതനാണെന്ന് സേഫ്റ്റി ചെക്ക് വഴി അറിയിച്ചു തുടങ്ങിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ കുടുങ്ങികിടക്കുന്നവര്ക്കാണ് സേഫ്റ്റി ചെക്ക് ഏറ്റവും വലിയ സഹായമായത്. ഉറ്റവരെല്ലാം സുരക്ഷിതരാണെന്ന് മനസ്സിലാക്കാന്‍ പലര്‍ക്കും സേഫ്റ്റി ചെക്ക് സ്റ്റാറ്റസുകള്‍ വേണ്ടിവന്നു.
പ്രകൃതി ദുരന്തങ്ങളില്‍ അകപ്പെടുന്ന ആളുകള്‍ക്ക് തങ്ങള്‍ സുരക്ഷിതരാണെന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒരു ടാപ്പ് അകലത്തില്‍ അറിയിക്കാനുള്ള സേവനമാണ് ഫേസ്ബുക് ‘സേഫ്റ്റി ചെക്ക്’. ഇതുവരെ പ്രകൃതി ദുരന്തങ്ങളില്‍ മാത്രമാണ് സേഫ്റ്റി ചെക്ക് ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് മറ്റു ദുരന്തങ്ങളോടു അനുബന്ധിച്ചും ഈ ഫീച്ചര്‍ ഫേസ്ബുക് ഏര്‍പ്പെടുത്തി തുടങ്ങി. ഭക്ഷണമോ വെള്ളമോ ഇല്ലാതെ വലയുന്നവരെ സഹായിക്കാനും സോഷ്യല്‍മീഡിയ വഴി സേവനം നടക്കുന്നുണ്ട്.