കഴിഞ്ഞ വര്‍ഷം എല്‍ജി പുറത്തിറക്കിയ എല്‍ജി ജി6ന്റെ പിന്‍ഗാമിയായാണ് ജി7+തിന്‍ക്യു ഇന്ത്യയിലെത്തിയിരിക്കുന്നത്.39,990 രൂപയാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലെ വില.
വണ്‍പ്ലസ് 6, അസ്യൂസ് സെന്‍ഫോര്‍ 5്വ എന്നിവയുമായാണ് എല്‍ജിയുടെ ജി7 പ്ലസ് തിന്‍ക്യു ഏറ്റുമുട്ടേണ്ടിവരിക. വണ്‍ പ്ലസിന് 6ന് ഫ്ളിപ്പ്കാര്‍ട്ട് വില 34,999ഉം അസ്യൂസ് സെന്‍ഫോര്‍ 5ന് 32,999ഉം ആണ്.
എല്‍ജിയുടെ യുഎക്സ് 7.0 അടിസ്ഥാനമായുള്ള ആന്‍ഡ്രോയിഡ് 8.0 ഒറിയോ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 6.1 ഇഞ്ച് ക്യുഎച്ച്ഡി ഫുള്‍ ഡിവിഷന് ഡിസ്പ്ലെ, 19.5:9 ആണ് ആസ്പെക്ട് റേഷ്യോ. നോച്ച് ഡിസ്പ്ലെ, ക്വാല്‍ക്കോം സ്നാപ്ഡ്രാഗന്‍ 845 പ്രൊസസര്‍, 128 ജിബി യുഎഫ്എസ് 2.1 ഇന്ബ്യുല്റ്റ് സ്റ്റോറേജ്, 2ടിബി വരെ എക്സ്പാന്‍ഡ് ചെയ്യാം.ഫ്ളിപ്പ്കാര്‍ട്ടിലൂടെയാണ് വില്‍പ്പന.