സമാര്‍ട്ട് ഫോണുകള്‍ വാങ്ങാന്‍ നമുക്ക് പലര്‍ക്കും പല കാരണങ്ങലാണ്. മികച്ച ഹാര്‍ഡ് വെയര്‍ സൗകര്യങ്ങളാണ് പലരും നോക്കുക. എന്നാല്‍ ചിലര്‍ക്ക് ഫോണുകള്‍
നല്ലൊരു നേരം കൊല്ലിയാണ്. അവര്‍ പ്രധാനമായും മികച്ച ഗെയിമുകള്‍ കളിക്കാന്‍ പറ്റിയ ഫോണുകള്‍ ആവും നോക്കുക. മികച്ച ഗെയിമിങ് അനുഭവം നല്കുന്ന അത്തരം ചില ഫോണുകള്‍ ഇതാ..
റേസര്‍ ഫോണ്‍
റേസര്‍ ഫോണ്‍ ഗെയിമിങ് ലാപ്ടോപ്പുകളുടെ നിര്‍മാണത്തില്‍ പേരുകേട്ട കമ്പനിയാണ് റേസര്‍. കഴിഞ്ഞ വര്‍ഷമാണ് റേസര്‍ ഒരു ഗെയിമിങ് ഫോണ്‍ പുറത്തിറക്കിയത്.120 ഒ്വ റിഫ്രഷ് റേറ്റ് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് ഇതിന്റെ സവിശേഷത.സുഗമമായി ഗെയിം കളിക്കുന്നതിനായി പ്രത്യേകം ഗെയിമിങ് മോഡും ഫോണിനുണ്ട്.സ്നാപ് ഡ്രാഗണ്‍ 835 പ്രൊസസര്‍,എട്ട് ജിബി റാം, 64 ജിബി സ്റ്റോറേജ്, ഡ്യുവല്‍ ക്യാമറ എന്നിവ ഫോണിനുണ്ട്. 4000 mAh ബാറ്ററിയാണിതിന്.
ഓണര്പ്ലേ
മികച്ച ഹാര്‍ഡ് വെയര്‍ സൗകര്യങ്ങളോടുകൂടി പുറത്തിറങ്ങുന്ന ഫോണ്‍ ആണിത.്
ഓഗസ്റ്റ് ആറിന് ഇന്ത്യയില്‍ അവതരിപ്പിച്ച ഈ ഫോണിന്റെ വില 19,999 രൂപയാണ്.
ഇതിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പിന്തുണയോടുകൂടിയ കിരിന്‍ 970 പ്രൊസസര്‍ ജിപിയു ടര്‍ബോ മോഡ് ഉറപ്പുനല്‍കുന്നു. അതുവഴി കുറച്ച് ബാറ്ററി മാത്രം ഉപയോഗപ്പെടുത്തി മികച്ചരീതിയിലുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നു.കുടാതെ സ്റ്റീരിയോ ശബ്ദ സംവിധാനവും, വൈബ്രേഷനും ഗെയിമിങ് കൂടുതല്‍ രസകരമാക്കുന്നു.
വണ്‍പ്ലസ്
വണ്‍ പ്ലസിന് ഗെയിമിങിന് വേണ്ടി ഒന്നിലധികം ഫോണുകളുണ്ട്. വണ്‍ പ്ലസ് 5, 5ടി, വണ്‍പ്ലസ് സിക്സ് എന്നിവയാണ്. ഗെയിമിങിന് അനുയോജ്യമായ ഗ്രാഫിക്സ് ആണ് ഫോണുകള്‍ക്കുള്ളത്.
സാംസങ്
ഗാലക്സി എസ്8, ഗാലക്സി എസ് 8 പ്ലസ്, ഗാലക്സി നോട്ട് 8, ഗാലകസി എസ് 9, ഗാലക്സി എസ് 9 പ്ലസ് എന്നിവ സാംസങില്‍ നിന്നുള്ള ഗെയിമിങിന് അനുയോജ്യമായ ഫോണുകള്‍.