ഓപ്പോ ഫൈന്‍ഡ് X ഇന്ത്യന്‍ വിപണിയില്‍ എത്തി. ഇന്നോളം കണ്ടിട്ടില്ലാത്ത ഡിസൈനും സവിശേഷതകളുമായി എത്തിയ ഓപ്പോ ഫൈന്‍ഡ് X ഓപ്പോ കമ്പനിയുടെ മുഖഛായ തന്നെ മാറ്റിമറിക്കുന്ന ഒരു ഫോണായി മാറുകയായിരുന്നു. ഫ്ലിപ്കാര്‍ട്ട് വഴിയാണ് ഫോണ്‍ വാങ്ങാന്‍ സാധിക്കുക. കഴിഞ്ഞ മാസമായിരുന്നു ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നത്. അന്നുമുതലുള്ള ആരാധകരുടെ കാത്തിരിപ്പിന് ഇതോടെ അവസാനമായിരിക്കുകയാണ്.
ജൂലായ് 25 മുതലായിരുന്നു ഫോണിന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചിരുന്നത്. 59,999 രൂപയാണ് ഫോണിന് വില വരുന്നത്. ഫ്ലിപ്കാര്‍ട്ട് വഴി മാത്രമായിരിക്കും ഫോണ്‍ ലഭ്യമാകുക. ബോര്‍ഡിയക്സ് റെഡ്, ഐസ് ബ്ലൂ നിറങ്ങളില്‍ ആണ് ഫോണ്‍ ലഭ്യമാകുക. ഓപ്പോ ഫൈന്‍ഡ് ത ഫ്ലിപ്പ്കാര്‍ട്ടില്‍ പ്രീ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് 3000 രൂപയുടെ വൗച്ചര്‍ ഫ്ലിപ്കാര്‍ട്ട് നല്‍കുന്നത്.
AI ക്യാമറകള്‍ ഓപ്പോ ഫൈന്‍ഡ് എക്സില്‍ മൂന്ന് ക്യാമറകളാണ് നമുക്ക് ലഭിക്കുക. ഇരട്ട ക്യാമറകള്‍ പിറകിലും ഒരു സെല്‍ഫി ക്യാമറ മുന്‍ വശത്തും. പിറകിലെ ക്യാമറകള്‍ 16 എംപിയുടെ പ്രധാന സെന്‍സറും 20 എംപിയുടെ സെക്കണ്ടറി സെന്‍സറും ചേര്‍ന്നതാണ്.
മുന്‍വശത്ത് 25 എംപി ക്യാമറയും ഉണ്ട്. ആനിമേറ്റഡ് 3ഡി ഇമോജിസ് അക അധിഷ്ഠിത 3ഡി ഇമോജികള്‍ കൊണ്ട് സമ്പന്നമാണ് ഇപ്പൊ ഫൈന്‍ഡ് എക്സ്. പല ഫ്ലാഗ്ഷിപ്പ് ഫോണുകളിലും ബില്‍റ്റ് ഇന്‍ ആയി കാണുന്ന ഈ സംവിധാനം ഒപ്പോയിലും നമുക്ക് കാണാം. 3ഡി ഒമോജി എന്നാണ് ഓപ്പോ ഇതിനെ വിളിക്കുന്നത്.
35 മിനിറ്റില്‍ ഫുള്‍ ചാര്‍ജ്ജ് ചെയ്യാന്‍ VOOC 3730mAh ബാറ്ററിയുമായാണ് ഓപ്പോ ഫൈന്‍ഡ് എക്സ് എത്തുന്നത്. എന്നാല്‍ ഇത്രയും ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ ആവശ്യമായ സമയം വെറും 35 മിനിറ്റ് മാത്രമാണ്. VOOC ഫ്ലാഷ് ചാര്‍ജിങ്ങ് സംവിധാനമാണ് ഓപ്പോ ഇവിടെ ഉപയോഗിക്കുന്നത്. പൊങ്ങിവരുന്ന ക്യാമറ ഫോണിന്റെ മുന്‍ഭാഗം മുഴുവനായും സ്ക്രീന്‍ മാത്രമാക്കുമ്പോഴുള്ള പ്രധാന പ്രശ്നം മുന്‍ക്യാമറയും സെന്സറുകളുമെല്ലാം എവിടെ വെക്കും എന്നതായിരുന്നു. അതിനുള്ള പരിഹാരമായി ഒരു സ്ലൈഡര്‍ സംവിധാനമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അണ്‍ലോക്ക് ചെയ്യാനും ക്യാമറ ഉപയോഗിക്കാനായി ഈ സ്ലൈഡര്‍ മുകളിലേക്ക് ഉയര്‍ന്ന് വരും. 93.8% സ്ക്രീന്‍ ടു ബോഡി അനുപാതം 93.8 ശതമാനം സ്ക്രീന്‍ ടു ബോഡി അനുപാതത്തിലുള്ള സ്ക്രീനിന് കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഉണ്ട്. ഓപ്പോ ഫൈന്‍ഡ് എക്സ് എത്തുന്നത് നോച്ച് ഇല്ലാത്ത അവിടെയും കൂടെ ഡിസ്പ്ളേ ഉള്‍പ്പെടുന്ന സ്ക്രീനുമായാണ്. 1080 ഃ 2340 പിക്സല്‍സ് ഉള്ള ഫുള്‍ എച്ച്ഡി പ്ലസ് അങഛഘഋഉ ഡിസ്പ്ലെയുടെ അനുപാതം 19.5:9 ആണ്. 3ഡി ഫേസ് അണ്‍ലോക്ക് ഓ ഫേസ് റെക്കഗ്നീഷന്‍ എന്ന പേരില്‍ വിളിക്കപ്പെടുന്ന പുത്തന്‍ ഫേസ് റെക്കഗ്നീഷന്‍ സംവിധാനവുമായാണ് ഓപ്പോ ഫൈന്‍ഡ് എക്സ് എത്തുന്നത്.
ഫോണിന് ആണെങ്കില്‍ ഫിംഗര്‍ പ്രിന്റ് സ്കാനര്‍ ഇല്ല. പകരം ഈയൊരു ഫേസ് അണ്‍ലോക്ക് സംവിധാനമാണ് ഉള്ളത്. 15000 ഫേഷ്യല്‍ ഡോട്ടുകളെ തിരിച്ചറിഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ ഫേസ് അണ്‍ലോക്ക് സംവിധാനം ഏറെ പുതുമ നിറഞ്ഞതാണ്.
ഓപ്പോ ഫൈന്‍ഡ് എക്സില്‍ മൂന്ന് ക്യാമറകളാണ് നമുക്ക് ലഭിക്കുക. ഇരട്ട ക്യാമറകള്‍ പിറകിലും ഒരു സെല്‍ഫി ക്യാമറ മുന്‍ വശത്തും. പിറകിലെ ക്യാമറകള്‍ 16 എംപിയുടെ പ്രധാന സെന്‍സറും 20 എംപിയുടെ സെക്കണ്ടറി സെന്‍സറും ചേര്‍ന്നതാണ്. മുന്‍വശത്ത് 25 എംപി ക്യാമറയും ഉണ്ട്. ആനിമേറ്റഡ് 3ഡി ഇമോജിസ് അക അധിഷ്ഠിത 3ഡി ഇമോജികള്‍ കൊണ്ട് സമ്പന്നമാണ് ഇപ്പൊ ഫൈന്‍ഡ് എക്സ്.
15000 ഫേഷ്യല്‍ ഡോട്ടുകളെ തിരിച്ചറിഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ ഫേസ് അണ്‍ലോക്ക് സംവിധാനം ഏറെ പുതുമ നിറഞ്ഞതാണ്.