ന്യൂഡല്‍ഹി: ഗ്രാമ പ്രദേശങ്ങളിലും ഒറ്റപ്പെട്ട വിദൂര പ്രദേശങ്ങളിലും സേവനം ലഭ്യമാക്കാന്‍ റിലയന്‍സ് ജിയോ ഐസ്ആര്‍ഒയുടെയും ഹ്യൂഗ്സ് കമ്യൂണിക്കേഷന്റെയും സഹായം തേടുന്നു.
നെറ്റ്വര്ക്കുകള് ലഭ്യമല്ലാത്ത 400 പ്രദേശങ്ങളില്‍ ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാക്കാനാണ് ജിയോ ശ്രമിക്കുന്നത്. ഇതിനായി റിലയന്‍സ് ഹ്യൂഗ്സുമായി 10 മില്യണ്‍ ഡോളറിന്റെ കരാറിലെത്തിക്കഴിഞ്ഞു. മൈക്രോ വേവ് ഉപയോഗിച്ചാണ് ജിയോ ഉള്‍പ്പെടെയുളള ടെലികോം കമ്പനികള്‍ ടവറുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നത്. ഇതുവഴി ഉള്‍പ്രദേശങ്ങളില്‍ സേവനമെത്തിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് പുതുവഴി തേടുന്നത്.