ആകാശത്ത് കഴിഞ്ഞ ഞായറാഴ്ച രാത്രി ചുവന്ന നിറത്തില്‍ ചന്ദ്രന് തെളിഞ്ഞിരുന്നു. എന്നാല്‍ അതിന്റെ കൂട്ടത്തില്‍ ചന്ദ്രോപരിതലത്തില്‍ ഒരു കൂട്ടിയിടികൂടി നടന്നിരുന്നു.
ക്യാമറ ദൃശ്യങ്ങളില്‍ സൂപ്പര്‍ ബ്ലഡ് വോള്‍ഫ് മൂണ്‍ എന്നു വിളിക്കുന്ന ചന്ദ്രഹ്രണത്തിനിടെ ചന്ദ്രോപരിതലത്തില്‍ ഒരു വെളിച്ചം മിന്നിമായുന്നത് പതിഞ്ഞിരുന്നു. അത് ഒരു ആകാശ കൂട്ടിയിടിയാണെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. ചന്ദ്രഗ്രഹണത്തിനിടെ ഒരു ഉല്‍ക്കാപതനത്തിന്റെ ദൃശ്യം പകര്‍ത്തുന്നത് ഇതാദ്യമായാണ്.
ഈ കാഴ്ച ലോസ് ആഞ്ജലിസിലെ ഗ്രിഫിത്ത് ഒബ്സര്‍വേറ്ററിയും വിര്‍ച്വല്‍ ടെലിസ്കോപ്പ് പ്രോജക്റ്റും ചേര്‍ന്ന് സ്ട്രീം ചെയ്ത ലൈവ് വീഡിയോയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പുലര്‍ച്ചെ 4.41 ന് ബ്രിട്ടനിലും ചന്ദ്രനില്‍ ഈ മിന്നല്‍ വെളിച്ചം ആളുകളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.
ഈ ദൃശ്യം ആദ്യമായി ട്വിറ്ററില്‍ പങ്കുവെച്ചത് സ്പെയിനിലെ ഹുവേല്വ സര്‍വകലാശാലയില്‍ ബഹിരാകാശ ഗവേഷകനായ ജോസ് മാഡിഡോ ആണ്. ഇതൊരു ആകാശ കൂട്ടിയിടിയാണെന്ന് സ്ഥിരീകരിച്ചത് സര്‍വകലാശാലയിലെ മൂണ്‍ ഇംപാക്റ്റ്സ് ഡിറ്റക്ഷന്‍ ആന്റ് അനാലിസിസ് സിസ്റ്റത്തിന്റെ സഹായത്തോടെയാണ്.