ഷാര്‍ജ: അബൂദാബിയില്‍ നിര്‍മ്മിക്കുന്ന ഹിന്ദു ക്ഷേത്രത്തിന്റെ രൂപകല്പനയ്ക്ക് കരാറായി. ക്ഷേത്രത്തിന്റെ രൂപകല്പന ചുമതല സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റഗ്ലാന്സ്ക്വയിര് ആന്റ് പാര്‍ട്ണേഴ്സ് ഏറ്റെടുത്തു. രൂപകല്പന സംബന്ധിച്ച ധാരണാ പത്രം ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിങ് സുരി, സിംഗപ്പൂര്‍ അംബാസഡര്‍ സാമുവല്‍ താന്‍ ചി സേ എന്നിവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ചു.
മന്ദിര്‍ ലിമിറ്റഡ് ചെയര്മാന് ഡോ. ബിആര്‍ ഷെട്ടി, ആര്‍എസ്പി ആര്‍ക്കിടെക്റ്റ്സ് ഗ്ലോബല്‍ എംഡി ലൈ ഹുആന്‍ പോ എന്നിവരാണ് കരാര്‍ ഒപ്പിട്ടത്. സാധു ബ്രഹ്മവി ഹരിദാസ്, യോഗേഷ് മേത്ത, ജസ്ബീര്‍ സിങ് സാഹ്നി തുടങ്ങിയവരും സംബന്ധിച്ചു.
അബൂദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് സമ്മാനമായി അല്‍ റഹ്ബയില്‍ അനുവദിച്ച ഭൂമിയില്‍ അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ഥ നേതൃത്വത്തിലാണ് ക്ഷേത്ര കോംപ്ലക്സ് നിര്‍മിക്കുക.എക്സ്പോ2020യോടനുബന്ധിച്ച് പ്രധാന ഭാഗത്തിെന്റ ഉദ്ഘാടനം നടക്കും.