ദുബായ്: അമിത വേഗത്തില്‍ ദുബായില്‍ വാഹനമോടിച്ചതിന് യൂറോപ്യന്‍ സഞ്ചാരിക്ക് പിഴ കൊടുക്കേണ്ടി വന്നത് 170,000 (31 ലക്ഷത്തിലധികം രൂപ) ദിര്‍ഹം. ഇയാള്‍ ആകെ മൂന്ന് മണിക്കൂര്‍ മാത്രമേ വാഹനമോടിച്ചുള്ളൂ.
വാടകയ്ക്കെടുത്ത ലംബോര്‍ഗിനി കിലോ മീറ്റര്‍ വേഗത്തിലാണ് ഓടിച്ചത്. ശൈഖ് സായിദ് റോഡിലായിരുന്നു യാത്ര. ഇവിടെയുണ്ടായിരുന്ന റഡാറില്‍ പതിഞ്ഞതനുസരിച്ചാണ് ഇയാള്‍ക്ക് ദുബായ് പോലീസ് പിഴ ഈടാക്കിയത്.