റിയാദ്: സൗദിയില്‍ വീണ്ടും മിസൈല്‍ ആക്രമണം ശ്രമം. ജനവാസ മേഖലയെ ലക്ഷ്യമിട്ടാണ് ഹൂതികള്‍ ആക്രമണ ശ്രമം നടത്തുന്നത്. യെമനില്‍ നിന്ന് ഹൂതികള്‍ പുറപ്പിടിവിച്ച മിസൈല്‍ ജനവാസ കേന്ദ്രങ്ങളില്‍ എത്തുന്നതിന് മുമ്പ് തന്നെ സൗദി വ്യോമസേന തകര്‍ത്തു. സൗദിയിലെ നജ്റാന് ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ പിന്തുണയോടെ ആക്രമണം നടത്തിയതെന്ന് അറബ് സഖ്യസേന അറിയിച്ചു.